മെഗാ മെഡിക്കൽ ക്യാമ്പ്

മെഗാ മെഡിക്കൽ ക്യാമ്പ്
icon

സേവാഭാരതി കടുങ്ങല്ലൂർ നന്മ പാലിയേറ്റീവ് കെയർ യൂണിറ്റും മഞ്ഞുമ്മൽ സെന്റ് ജോസഫ് ഹോസ്പിറ്റലും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പടിഞ്ഞാറെ കടുങ്ങല്ലൂർ അത്രപ്പിള്ളിൽ ഷോപ്പിംഗ് കോംപ്ലക്സിൽ വച്ച് നടന്ന ക്യാമ്പിന്റെ ഉത്ഘാടനം കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ സുരേഷ് മുട്ടത്തിൽ നിർവഹിച്ചു. സേവാഭാരതി കടുങ്ങല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ എസ് കലാധരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ശ്രീ കെ ആർ രാമചന്ദ്രൻ, ഒന്നാം വാർഡ് മെമ്പർ ശ്രീമതി ഓമന ശിവശങ്കരൻ എന്നിവർ ആശംസകൾ നേർന്നു. സെന്റ് ജോസഫ് ഹോസ്പിറ്റൽ ഡോക്ടർ വിൻസെന്റ്, പി ആർ ഒ ഡെൽഫി, സേവാഭാരതി ജില്ലാ കാര്യകർത്താക്കൾ, വിവിധ ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം വഹിച്ചു.

സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ഏഴ് വിഭാഗങ്ങളിലെ ഡോക്ടർമാർ അടക്കം മൂപ്പതോളം വരുന്ന മെഡിക്കൽ സംഘത്തിന്റെയും മൂപ്പതോളം സേവാഭാരതി വോളന്റിയർമാരുടെയും നേതൃത്വത്തിൽ കൃത്യമായി നടത്തപ്പെട്ട ക്യാമ്പിൽ 305 പേർക്ക് ഡോക്ടറുടെ സേവനം, മരുന്നുകൾ, വിവിധ ടെസ്റ്റുകൾ എന്നിവ തീർത്തും സൗജന്യമായി നൽകുവാൻ സാധിച്ചു.